തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് മത്സരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടതായി സൂചന. ഇന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയണമെന്ന് വി.എസ് യെച്ചൂരിയോട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ കൂടി അഭിപ്രായമാണ് താന്‍ പറയുന്നതെന്നായിരുന്നു ഇതിന് യെച്ചൂരി നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: