ന്യൂദല്‍ഹി: കേരളം ഉല്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം ദല്‍ഹിയില്‍ ചേരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദിയുടെ അധ്യക്ഷതയിലാണ് യോഗം.തിരഞ്ഞെടുപ്പ് തീയതി, ഒരുക്കങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച അഭിപ്രായം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചും സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചുമായിരിക്കും തെരഞ്ഞെടുപ്പ് തിയതിയുടെ കാര്യത്തില്‍ കമ്മീഷന് അന്തിമ തീരുമാനം എടുക്കുക. വരുന്ന വെള്ളിയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: