ഹരിപ്പാട്: ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആറിന് കായംകുളത്ത് നടക്കും. ഡോ. ബി.ആര്. അംബേദ്ക്കര്‍ നഗറില്‍ (എസ്എന്‍ഡിപി യൂണിയന് ആഡിറ്റോറിയം) രാവിലെ 10.30ന് സിനിമ സംവിധായകന് അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സാന്നിദ്ധ്യം വഹിക്കും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന്, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 12.45ന് ഡോ. ബി.ആര്. അംബേദ്ക്കറും സാമൂഹ്യസമരസതയും എന്ന വിഷയത്തെപ്പറ്റി മുന്‍ യുജിസി മെമ്പര്‍ ഡോ. കരുണാകരന്‍പിള്ള ക്ലാസെടുക്കും. ഡോ. ബി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ഷാജി എസ്. പണിക്കര്‍, ജി. മോഹനന് നായര്‍, കെ. ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചയ്ക്ക് രണ്ടിന് വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക്, സംഘടനാ ചര്‍ച്ച, തെരഞ്ഞെടുപ്പ്. ചേര്‍ത്തല സ്ഥാനീയ സമിതി പ്രസിഡന്റ് ഭാര്ഗ്ഗവന് ചക്കാല അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന് വാര്‍ഷിക റിപ്പോര്‍ട്ടും പി.ആര്. രാധാകൃഷ്ണന് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന സമിതിയംഗം പി. വേണുഗോപാല്‍ പങ്കെടുക്കും. ഇ. കൃഷ്ണപ്രസാദ്, സി. പ്രകാശ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സഭയില്‍ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് മാര്‍ഗ്ഗദര്‍ശനം നല്‍കും. ഇടവൂര്‍ രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഡോ. ഉമാദേവി സാന്നിദ്ധ്യം വഹിക്കും. ജില്ലാ സമിതിയംഗം ജോസ് സെബാസ്റ്റ്യന്‍ സ്വാഗതവും പ്രശാന്ത് എസ്. പൈ നന്ദിയും രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: