പുറപ്പുഴ: പുറപ്പുഴയില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയ അച്ഛനും മകനും യുവമോര്‍ച്ച നേതാവിനെയും ഭാര്യയെയും ആക്രമിച്ചു. യുവമോര്‍ച്ച പുറപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൊന്നയ്ക്കല്‍ സുനിലിനും ഭാര്യയ്ക്കും നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. അയല്‍വാസികളായ ബേബി, ഇയാളുടെ മകന് ബിബിന്‍ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ബേബി മദ്യപിച്ച് സ്ഥിരമായി ബഹളം വയ്ക്കുകയും അയല്‍വാസികളെ അസഭ്യം പറയുകയും ചെയ്യും. സുനില്‍ ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. പരിക്കേറ്റ സുനിലിനെയും ഭാര്യയെയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കുന്നം പോലീസ് കേസെടുത്തു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയാണ് ബേബി. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് പ്രതിയെയും മകനെയു സംരക്ഷിക്കുന്നത്. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പുറപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: