മുഹമ്മ: വൃദ്ധനെ കാണാതായതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡ് പുതുപ്പറമ്പുവെളി വി.കെ. കരുണാകരനെ(85)യാണ് കഴിഞ്ഞ 17 മുതല്‍ കാണാതായത്. കറുത്ത നിറവും മുഖത്തും കൈകാലുകളിലും വെള്ളപ്പാണ്ടുള്ള ഇയാള്‍ക്ക് ഏകദേശം അഞ്ചടി ഉയരമുണ്ട്.
കാണാതാകുന്ന സമയത്ത് കാവി മുണ്ടും ക്രീം ഷര്‍ട്ടുമായിരുന്നു വേഷം. ബന്ധുക്കള്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്കി. വിവരം ലഭിക്കുന്നവര്‍ 04772292100 നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: