കരാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം

Tuesday 1 March 2016 9:10 pm IST

ഓമല്ലൂര്‍: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍ അഭിലാഷിനെ ഗ്രാമപഞ്ചായത്തംഗം സുജിത്ത് അകാരണമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ചും യോഗവും നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകന്‍കൂടിയായ അഭിലാഷ് കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസില്‍ ജോലിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഓമല്ലൂര്‍ ടൗണ്‍വാര്‍ഡ് മെമ്പര്‍കൂടിയായ സുജിത്ത് കൈയേറ്റം ചെയ്തത്. അഭിലാഷിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലെത്തി ഒരുസംഘം അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അമ്മയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്ര ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഓമല്ലൂര്‍ ചന്തയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി മനോജ്, സാജു കൊച്ചുതുണ്ടില്‍, അഭിലാഷ് , ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി എം.ഡി.രവി, യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഖില്‍, ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയംഗം പ്രസാദ് കണ്ണന്തടത്തില്‍, യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലിജോ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.