സര്‍ക്കാര്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു

Tuesday 1 March 2016 9:11 pm IST

ആലപ്പുഴ: പത്താംശമ്പള കമ്മീഷന്‍ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലയിലെ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചു. തുടര്‍ന്ന് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. തുടര്‍സമരത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷനും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. ആയുര്‍വേദ മെഡിക്കല്‍ അസോ. ഓഫ് ഇന്ത്യ സര്‍വ്വീസ് സബ് കമ്മറ്റി സംസ്ഥാന ചെയര്‍മാന്‍ ഡോ. എ.പി. ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണകുമാര്‍, ഡോ. വിഷ്ണുനമ്പൂതിരി, ഡോ. അഞ്ജന ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.