ഇതെല്ലാം വേദത്തില്‍ വിധിച്ചതല്ലേ
അതേ! പക്ഷേ അവയെല്ലാം ദിവ്യലോകങ്ങളിലേയും ഈലോകങ്ങളിലേയും സുഖങ്ങള്‍ അനുഭവിക്കാന്‍ ആവശ്യമായ പുണ്യം നേടാന്‍ വേണ്ടിമാത്രം അനുഷ്ഠിക്കാനുള്ളതാണ്.
ദശ പൂര്‍ണ്ണമാസം തുടങ്ങിയയാഗങ്ങളുടെ ഫലം-
”ആയുരാശാസ്തേ; സുപ്രജാസ്തമാശാസ്തേ”
(ആയുസ്സിനുവേണ്ടിയും നല്ലപുത്രന്മാര് ജനിക്കാന്‍ വേണ്ടിയുമാണ്) ചാതുര്‍മാസ്യം എന്ന യജ്ഞം അനുഷ്ഠിച്ചാല്‍ കിട്ടുന്ന ഫലം ഇങ്ങനെയാണ്.
”അപാമസോമം; അമൃതാ അഭൂമ;
യത്രനോഷ്ണം, ന ച ശീതം സ്യാല്‍;
ന ഗ്ലാനിഃ; നാളപര്യാതയഃ
(സ്വര്‍ഗ്ഗത്തില്‍ചെന്ന് സോമപാനം ചെയ്യാം. സോമം കുടിച്ചാല്‍ മരണമുണ്ടാവുകയില്ല; ചൂടുതോന്നുകയേഇല്ല; തണുപ്പും തോന്നില്ല സുഖത്തില്‍ ഒരു മങ്ങല്‍ പോലും സംഭവിക്കുകയില്ല. ശത്രുക്കള്‍ ഉണ്ടാവുകയില്ല)
വേദത്തിലെ പൂര്‍വ ഭാഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അനുഷ്ഠാന ക്രമങ്ങള്കേട്ട് വിദ്വാന്മാര് ഇതുതന്നെയാണ് വേദതാല്പര്യം എന്നുതെറ്റിദ്ധരിക്കുന്നു. വേദത്തിന് വേറെ താല്പര്യമൊന്നുമില്ല എന്നുവാദിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: