കഞ്ചാവ് ലോബിക്ക് പോലീസ് ഒത്താശ

Tuesday 1 March 2016 10:10 pm IST

മുണ്ടക്കയം: ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ലോബി ജനജീവിതം ദുസഹമാക്കുമ്പോള്‍ പോലീസ് ഗുണ്ടാസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി ആക്ഷേപം. മുണ്ടക്കയം ടൗണില്‍ വ്യാപകമായി കഞ്ചാവ് വില്‍ക്കുന്ന ഗുണ്ടാസംഘങ്ങള്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജിത്ത്, അശ്വിന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്ര പരിസരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിടാന്‍ കാരണം. അക്രമം നടത്തിയ ക്രിമിനല്‍ സംഘാംഗങ്ങളായ കടുവ റിജേഷ്, അനൂപ് ഗോപാലകൃഷ്ണന്‍ എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് പോലീസിന്റെ അനാസ്ഥയാണ്. ആര്‍എസ്എസ് ശാഖയില്‍ കയറി അക്രമം നടത്തിയ കഞ്ചാവ് ലോബിക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ സ്വയം പ്രതിരോധത്തിന് സംഘപരിവാര്‍ തയ്യാറാകുമെന്നും പോലീസ് സ്‌റ്റേഷന്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് സംഘപരിവാര്‍ നേതാക്കളായ സി.എസ്. രഞ്ജിത്ത്, കെ.ബി. മധു, കെ.എം. ഗോപി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.