പയ്യന്നൂര്‍: കുഞ്ഞിമംഗലം തൃപ്പൂണിക്കര (വിശ്വകര്‍മ്മ) കല്‍ക്കുറ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണ കലശം 4മുതല്‍ 7വരെ നടക്കും. 4ന് 4മണിക്ക് കണ്ടംകുളങ്ങര പള്ളിക്കോല്‍ പൂമാല ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി 7.30ന് കലാ സന്ധ്യ എന്നിവ നടക്കും. 5ന് 4മണിക്ക് തന്ത്രി വര്യന് നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിനെ ആണ്ടാംകൊവ്വല്‍ മുത്തപ്പന് മഠപ്പുര സന്നിധിയില്‍ നിന്ന് സ്വീകരിച്ച് ആനയിക്കും. രാത്രി 7ന് സാംസ്കാരിക സമ്മേളനം ചിറക്കല്‍ കോവിലകം സി.കെ.രവീന്ദ്ര വര്‍മ്മരാജ ഉദ്ഘാടനം ചെയ്യും. ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.മുഹമ്മദ് അഹമ്മദ് മുഖ്യാതിഥിയാകും. രാത്രി 8.30ന് ഏഴിലോട് മുദ്ര കലാക്ഷേത്രത്തിന്റെ നൃത്തവിരുന്ന്, 6ന് വൈകിട്ട് കലശാധിവാസം, രാത്രി 8ന് പയ്യന്നൂര്‍ നിരസിയുടെ ഗാനമേള എന്നിവയുണ്ടാകും. 7ന് പുലര്‍ച്ചെ 2.41നും 3.33നും ഇടയില്‍ ദേവീ ദേവന്മാരുടെ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് കലശാഭിഷേകം, 12 മണിക്ക് അന്നദാനം, നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും നാശോന്മുഖമാകുകയും ചെയ്തിരുന്ന ഈ ക്ഷേത്രം 70 ലക്ഷം രൂപ ചിലവില്‍ പുനര്‍ നിര്‍മ്മിച്ചാണ് പ്രതിഷ്ഠ നടത്തുന്നത്. പത്രസമ്മേളനത്തില്‍ ചെയര്മാന് പി.പി.ഗോവിന്ദന് മണ്ടൂര്‍, ജനറല്‍ കണ്‍വീനര്‍ തൃപ്പാണിക്കര ബാലന്, ടി.രാഘവന്, ടി.രാജീവന്, ടി.ഭാഗേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: