കതിരൂര്‍ മനോജ് വധം : പി.ജയരാജന്‍ സിബിഐയ്ക്കു മുന്നിലേക്ക്

Tuesday 1 March 2016 11:07 pm IST

സ്വന്തം ലേഖകന്‍ പാനൂര്‍ (കണ്ണൂര്‍): കതിരൂര്‍ മനോജ് വധത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ സിബിഐയ്ക്കു മുന്നിലേക്ക്.——നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക്് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ച പി.ജയരാജനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയതോടെ സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷയ്ക്ക് അനുകൂല സാഹചര്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീചിത്രയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണ് 4ന് കസ്റ്റഡി അപേക്ഷയിന്‍ മേല്‍ വിധിയുണ്ടാവുക.—നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല്‍ മറ്റു പരിശോധനകള്‍ ആവശ്യമില്ലെന്ന നിലപാടാണ് ഡോക്ടര്‍മാര്‍ക്കുളളത്.—ശ്രീചിത്രയില്‍ നിന്നുമുളള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കണമെന്ന സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ:കെ.—കൃഷ്ണകുമാറിന്റെ വാദം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ജഡ്ജി വി.ജി.—അനില്‍കുമാര്‍ 4ലേക്ക് ഹര്‍ജി മാറ്റിയത്. കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിബിഐ. ഇതു കോടതിയില്‍ സിബിഐ വ്യക്തമാക്കിയിട്ടുമുണ്ട്.—ചര്‍ച്ചയ്ക്കല്ല പ്രതിയെ ആവശ്യപ്പെടുന്നതെന്നും,ചോദ്യം ചെയ്യാനാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദത്തെ ഖണ്ഡിച്ച് സിബിഐ അഭിഭാഷകന്‍ നിലപാടെടുത്തത്. —എന്നാല്‍ ആശുപത്രിയില്‍ നിന്നും ചോദ്യം ചെയ്ത് പി.ജയരാജനെ സംരക്ഷിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ:കെ.—വിശ്വന്‍ വാദിച്ചു.—ദിവസം 24 തവണ മരുന്നു കഴിക്കുന്ന പി.—ജയരാജന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന നിലപാടാണ് അഡ്വ:വിശ്വന്‍ കോടതിയെ അറിയിച്ചത്.—പരിയാരത്ത് നിന്നും പി.—ജയരാജനെ ചികിത്സിച്ച ഡോ:അഷറഫ് പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോടതിയെ നേരത്തെ അറിയിച്ചതാണ്. അതുപ്രകാരമാണ് റിമാന്‍ഡു തടവുകാരനായ പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുന്നതും. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ —ജയരാജന് ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് കണ്ടെത്തിയിരുന്നു.—എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന പതിവുപല്ലവി ആവര്‍ത്തിച്ച പി.ജയരാജനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.—ആശുപത്രികള്‍ മാറിമാറി വിദഗ്ധ ഡോക്ടര്‍മാര്‍ ശാസ്ത്രീയ പരിശോധന നടത്തിയിട്ടും നെഞ്ചുവേദനയെന്ന അപൂര്‍വ്വരോഗത്തില്‍ ഇന്നും ജയരാജന്‍ ഉറച്ചു നില്‍ക്കുകയാണ്.—കതിരൂര്‍ മനോജ് വധത്തില്‍ —ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതിക്ക് സിബിഐ നല്‍കിയ കേസ് ഡയറിയില്‍ ജയരാജന്റെ കൊലപാതകത്തിലെ പങ്ക് സിബിഐ വ്യക്തമാക്കിയിരുന്നു.—സിബിഐ വാദം പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ടാണ് ജാമ്യം ഹൈക്കോടതി തളളിയതും. വസ്തുതകള്‍ക്കെതിരെ മുഖംതിരിച്ചു നിന്നുകൊണ്ട് ജയരാജനെ സംരക്ഷിക്കാന്‍ സിപിഎം നിയമവിദഗ്ധരുമായി ആലോചിച്ചു നടത്തുന്ന കരുനീക്കങ്ങളാണ് ഇതുവരെ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 21ന് കേസിലെ 25-ാംപ്രതിയായി ജയരാജനെതിരെ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയതിനെ തുടര്‍ന്ന് ഫിബ്രവരി 12ന് പരിയാരത്തു നിന്നും തലശേരി കോടതിയില്‍ ഹാജരാവുകയായിരുന്നു ജയരാജന്‍.——അന്നേദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്‍കിയ അന്വേഷണസംഘത്തെ കബളിപ്പിച്ച് ജയരാജന്‍ അസുഖം നടിച്ച് ആശുപത്രിവാസം മാറ്റികൊണ്ടിരിക്കുകയാണ്. ഈ മാസം 11വ രെയാണ് ജയരാജനെ റിമാന്‍ഡു ചെയ്തിട്ടുള്ളത്.—4ന് അനുകൂല വിധി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘമുളളത്.—കൊലപാതകത്തിലെ മുഖ്യസൂത്രധാരനെ ചോദ്യം ചെയ്താല്‍ അരങ്ങത്തും അണിയറയിലും നടന്ന ഗൂഢനീക്കങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുമെന്നാണ് സിബിഐ കണക്കുകൂട്ടല്‍.—2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍പ്രമുഖായ കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം സംഘം കൊലചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.