കണ്ണൂര്‍: മാങ്ങാട്ട്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍( നിഫ്റ്റ്) 4 ാം തീയ്യതി മുതല്‍ 6 വരെ ഫാഷന്‍ സ്പെക്ട്രം എന്ന പേരില്‍ വാര്‍ഷിക കായിക- സാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ കോളേജ് ദിനാഘാഷത്തോടൊപ്പം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് തരംഗ് എന്ന പേരില്‍ ഫാഷന്‍ ഷോയുള്പ്പെടെയുളള വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള പരിപാടിയും നടക്കും. പരിപാടിയുടെ മുന്നോടിയായി 4 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഗ്രൗണ്ടില്‍ മാര്‍ച്ച് പാസ്റ്റ് നടക്കും. 6 ന് വൈകുന്നേരം ഫാഷന്‍ ഷോ നടക്കും. 5 ന് രാത്രി അന്തര്‍ദ്ദേശീയ മ്യൂസിക് ഗ്രൂപ്പിന്റെ മ്യൂസിക്കല്‍ ഷോയും അരങ്ങേറും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങള്‍ കോഴിക്കോട് കല്ല്യാണ്‍ കേന്ദ്രയാണ് സ്പോണ്സര് ചെയ്യുന്നതെന്നും കോളേജധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ രാജീവ് പാന്ത്, ജോ.ഡയരക്ടര്‍ രമേഷ് ബാബു, ഫാക്കല്‍റ്റികളായ ജയദീപ്, അഭിലാഷ് ബാലന്, മുക്തി സുമംഗല എന്നിവര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിഫ്റ്റ് കേന്ദ്രത്തില്‍ യുജി, പിജി ക്ലാസുകളിലായി 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: