ഇരിട്ടി: വടകര വൈദികാചാര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന വൈദിക പഠന ക്ലാസ്സിലെ പഠിതാക്കളുടെ ആഭിമുഖ്യത്തില്‍ സമൂഹ ഗണപതിഹവന കര്‍മ്മം കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ നടന്നു. വൈദികാചാര സഭാ ഡയരക്ടര്‍ ബ്രഹ്മശ്രീ വിജയന് ശാന്തികളുടെ നേതൃത്വത്തില്‍ ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തില്‍ 9 മാസക്കാലമായി നടന്നു വരുന്ന പൂജാ പഠന ക്ലാസ്സില്‍ ഒന്നാം ഘട്ടം പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ ആണ് ഇതില്‍ പങ്കെടുത്തത്. ബ്രഹ്മശ്രീ വിജയന് ശാന്തികള്‍ ഇതിനു മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസ മില്ലാതെ ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഷോഡശ സംസ്കാര ക്രിയകളിലൂടെ ബ്രാഹ്മണ്യത്തിലേക്കുയരാന് സാധ്യമാക്കുന്ന പാഠ്യ വിഷയങ്ങളും ക്ലാസ്സുകളുമാണ് ഇവിടെ നടത്തി വരുന്നത്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ദ്വിജത്വം കൈവരിക്കേണ്ടത് എന്ന ആപ്തവാക്യം അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ആര്‍ജ്ജിത ബ്രാഹ്മണരെ ഉത്തമ പുരോഹിതന്മാരാക്കി സമൂഹ നന്മക്കുവേണ്ടി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വൈദിക ആചാര സഭ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1192 ചിങ്ങം ഒന്നിന് പൂജാ പഠന ക്ലാസ്സിന്റെ അടുത്ത ബാച്ച് കൈരാതി കിരാത ക്ഷേത്രത്തില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: