പയ്യന്നൂര്‍: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ നാലുദിവസത്തെ ശിവരാത്രി ഉത്സവം 5മുതല്‍ 8വരെ നടക്കും. ശനിയാഴ്ച 4മണിക്ക് കിഴക്കേക്കര എല്‍പി സ്കൂള്‍ പരിസരത്തുനിന്നും കലവറനിറക്കല്‍ ഘോഷയാത്ര നടക്കും. 6.30ന് സാംസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. രാത്രി 8ന് കെപിഎസിയുടെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ നാടകം ഉണ്ടാകും. 6ന് 12മണിക്ക് പ്രസാദ ഊട്ട്, രാത്രി 7.45ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഭജന്‍സന്ധ്യ, ശിവദുര്‍ഗ്ഗ കടന്നപ്പള്ളിയുടെ തിരുവാതിര, നൃത്താര്‍ച്ചന എന്നിവയുണ്ടാകും. 7ന് ശിവരാത്രി നാളില്‍ തന്ത്രി വര്യന് നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ രാവിലെ നവക പൂജ, വൈകിട്ട് 4.30ന് ശ്രീഭൂതബലി, 5.30ന് തിടമ്പ്നൃത്തം രാത്രി എട്ടിന് പാണപ്പുഴ പദ്മനാഭ പണിക്കാരുടെ പ്രഭാഷണം, 9 മണിക്ക് പയ്യന്നൂര്‍ കൃഷ്ണകുട്ടി മാരാരുടെ ഓട്ടന്തുള്ളല് എന്നിവ നടക്കും. 8ന് പുലര്‍ച്ചെ 4മണിക്ക് അരയാല്‍ തറക്ക് നൃത്തം, അകത്തെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ പാരമ്പര്യ ട്രസ്റ്റി പി.കെ.മധുസൂദനന്, എ.സി.രമേശന്, എം.സഹജന്, ഡി.അജയകുമാര്‍, സി.വിനേഷ്, കെ.പി.ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: