വേളം മഹാ ഗണപതി ക്ഷേത്രക്കുളം സമര്‍പ്പണം 6 ന്

Tuesday 1 March 2016 11:15 pm IST

കണ്ണൂര്‍: മയ്യില്‍ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുനര്‍ നിര്‍മ്മിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണവും ലക്ഷം ദീപം തെളിയിക്കലും 6 ന് വൈകുന്നേരം 6.30 ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭക്ത ജനങ്ങളില്‍ നിന്നും സമാഹരിച്ച 1 കോടിയിലധികം രൂപ ചെലവഴിച്ചാണ് ക്ഷേത്രക്കുളം പുനരുദ്ധാരണം നടത്തിയത്. ക്ഷേത്ര തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ക്ഷേത്രക്കുള സമര്‍പ്പണം നടത്തും. ഇടനീര്‍ മഠാധിപതി കേശവാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും ഭദ്രദീപം തെളിയിക്കലും നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മറോളി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉത്തര മേഖല ഐജി ദിനേന്ദ്ര കശ്യപ് സുവനീര്‍ പ്രകാശനം നടത്തും. കൊയ്യം ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിക്കും. എം.വി.കുഞ്ഞിരാമന്‍,പി.കൃഷ്ണ മാരാര്‍ മാസ്റ്റര്‍, പി.എം.ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിക്കും. 7 ന് ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും നടക്കും. 6 ന് രാത്രി 8 മണിക്ക് മെഗാ ഗാനമേളയും നടക്കും. പത്രസമ്മേളനത്തില്‍ എം.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.ലക്ഷ്മണന്‍, കെ.രാഘവന്‍, കെ.കുഞ്ഞിരാമന്‍, കെ.ജഗദീഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.