പത്തനംതിട്ട: ചിത്രകലയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ചിട്ടുള്ള സഞ്ചരിക്കുന്ന ചിത്രശാല മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് പുറപ്പെട്ടു. അക്കാദമി ആസ്ഥാനത്ത് സെക്രട്ടറി വൈക്കം എം.കെ. ഷിബുവിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കലാകാരന്മാരും അക്കാദമി ജീവനക്കാരും പങ്കെടുത്തു. നാലു മുതല്‍ ആറുവരെ ചിത്രശാല നാസിക്കില്‍ പ്രദര്‍ശനം നടത്തും.
സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കേരളപൈതൃകോത്സവത്തില് ചിത്രകലാപ്രദര്‍ശനം നടത്തുന്നതിനാണ് ചിത്രശാല നാസിക്കില്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചിത്രശാലയാണ് കേരള ലളിതകലാ അക്കാദമി രൂപകല്പന ചെയ്തിരിക്കുന്നത്. ചിത്രശാലയുടെ കേരളത്തിലെ പര്യടനം പൂര്‍ത്തിയായി.
കേരളീയ ചിത്രകലാ ചരിത്രം വിശദമാക്കുന്ന വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഗുഹാചിത്രങ്ങളില്‍ തുടങ്ങി കോലമെഴുത്തും സര്‍പ്പക്കളവും ചിത്രരാമായണവും ദാരുശില്പങ്ങളും ചിത്രങ്ങള്‍ക്കു വിഷയമാകുന്നു. രാജാരവിവര്മയിലൂടെ ആരംഭിക്കുന്ന ആധുനിക ചിത്രകലയുടെ ചരിത്രം വ്യക്തമാക്കുന്ന പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. അക്കാദമി ഫെലോഷിപ്പിന് അര്‍ഹരായ ചിത്രകാരന്മാരുടെ ചിത്രങ്ങളടക്കം 50 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: