കോഴിക്കോട്: പതിനാറാമത് ദേശീയ ബീച്ച് വോളി ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോട്ട് തുടക്കമാകും.
18 സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷ-വനിതാടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആതിഥേയര്‍ എന്ന നിലയില്‍ നാല് വീതം പുരുഷ വനിതാ ടീമുകള്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കും.
പുരുഷ വനിതാ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് െ്രെപസ്മണി നല്‍കും.
കോഴിക്കോട് ബീച്ചില്‍ തയ്യാറാക്കിയ നാല് കോര്‍ട്ടുകളിലായാണ് മത്സരം നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് വ്യവസായി ആലുങ്കല്‍ മുഹമ്മദ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന സമാപനചടങ്ങില്‍ വോളിബോള്‍ ഫെഡറേഷന് ഒഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാംവതര്‍ സിങ് ഝാക്കര്‍ സമ്മാനദാനം നിര്‍വഹിക്കും.
സംഘാടകസമിതി ഭാരവാഹികളായ എ.കെ. നിഷാദ്, പ്രൊഫ. നാലകത്ത് ബഷീര്‍, സി. സത്യന്, പി. രാജീവന്, കെ.കെ. മൊയ്തീന്‍കോയ, അബ്ദുല്‍നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: