സര്‍ക്കാരിന്റെ പിടിവാശി: ജനജീവിതം ദുസഹമാക്കിയപെട്രോള്‍ പമ്പ് സമരം

Wednesday 2 March 2016 12:53 am IST

തിരുവനന്തപുരം: സമരം പിന്‍വലിച്ചെങ്കിലും പെട്രോള്‍ പമ്പ് സമരം ജനജീവിതം ദുസഹമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് സമരത്തിന് വഴിയൊരുക്കിയത്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 1900ത്തോളം പെട്രോള്‍ പമ്പുകളാണ് തിങ്കളാഴ്ച അര്‍ധരാത്രിക്ക് സമരം ആരംഭിച്ചത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ സമരം പിന്‍വലിച്ചു. എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്നതും സിവില്‍ സപ്ലൈസിന്റെ കീഴിലുള്ളതും റിലയന്‍സ്, എസ്ആര്‍ എന്നിവയുടെയും പമ്പുകള്‍ മാത്രമാണ് ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചത്. ഇവയുടെ എണ്ണമാകട്ടെ നൂറില്‍ താഴെയേ വരികയുള്ളൂ. ട്രേഡ് ലൈസന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പെട്രോള്‍ പമ്പുടമകള്‍ സമരം ആരംഭിച്ചത്. പമ്പുകള്‍ പഞ്ചായത്തില്‍ നിന്ന് ട്രേഡേഴ്‌സ് ലൈസന്‍സ് നേടണമെന്നാണ് പുതിയ വ്യവസ്ഥ. ഇതിനു ചെല്ലുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് പഞ്ചായത്തുകാര്‍ പറയുന്നത്. പമ്പുകളുമായി ബന്ധപ്പെട്ട ഇത്തരം സര്‍ട്ടിഫിക്കറ്റുകളും െൈലസന്‍സും എല്ലാം പെട്രോളിളം കമ്പനികളുടെ പേരിലാണ്. അതിനാല്‍ അവ ഹാജരാക്കാന്‍ മാര്‍ഗമില്ല. അങ്ങനെ പെട്രോളിയം ഡീലേഴ്‌സിനെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ പുതിയ വ്യവസ്ഥ നീക്കണമെന്നാണ് പെട്രോൡയം വ്യാപാരികളുടെ ആവശ്യം. പമ്പുകള്‍ അടഞ്ഞു കിടന്നതോടെ ജനം നെട്ടോട്ടത്തിലായി. തുറന്നവയ്ക്കു മുന്‍പില്‍ വലിയ ക്യൂവായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.