തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളിലെ യാത്രകള്‍ക്ക് ദക്ഷിണ റെയില്‍വേ എമര്‍ജന്‍സി ക്വാട്ട സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തി.
പ്രായാധിക്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആഗ്രഹപ്രകാരമുള്ള ബെര്‍ത്ത് അനുവദിക്കുന്നതിനും ഇന്റര്‍വ്യൂ, അത്യാഹിതങ്ങള്‍, പെട്ടന്നുള്ള സര്‍ക്കാര്‍ ഡ്യൂട്ടി എന്നിങ്ങിനെയുള്ള അവസരങ്ങളില്‍ യാത്രക്കാരെ സഹായിക്കുന്നതിനാണ് മാറ്റങ്ങള്‍ വരുത്തിയത്.
തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള ഇത്തരത്തിലുള്ള അപേക്ഷകര്‍ ഗസറ്റെഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ, റെയില്‍വേ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, അത്യാവശ്യ കാര്യത്തെ വെളിപ്പെടുത്തുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം രണ്ടു ദിവസം മുന്‍പ് തന്നെ നേരിലോ ഫാക്സ് (0471-2326482)ഈമെയില്‍ ([email protected]) വഴിയോ സീനിയര്‍ ഡിവിഷണല്‍ കൊമേര്‍സ്യല്‍ മാനേജരുടെ ഓഫീസില്‍ സമര്‍പ്പിക്കണം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും യാത്രക്കാരെ സഹായിക്കുന്നതിനായി 0471-2326484 എന്ന നമ്പരും പ്രവര്‍ത്തിക്കും.
യാത്രക്കിടെ ആവശ്യം വരുന്ന സേവനങ്ങള്‍ക്കും പരാതികള്‍ക്കും എളുപ്പത്തില്‍ പരിഹാരം കാണുന്നതിനു ടോള്‍ ഫ്രീ നമ്പരായ 138 ല്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: