മലപ്പുറത്ത് വാഹനാപകടം: 2 മരണം, 20 പേര്‍ക്ക് പരിക്ക്

Wednesday 2 March 2016 10:22 am IST

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കോഴി കയറ്റിയ ലോറിയും പാലായില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ റമീസ്, ഇല്യാസ് എന്നിവരാണ് മരിച്ചത്. അമിത വേഗത്തില്‍ വന്ന ലോറി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ മധ്യഭാഗത്തായാണ്‌ ലോറി ഇടിച്ചുകയറിയത്‌. അപകടത്തില്‍ ലോറി പൂര്‍ണ്ണമായും തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.