എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ക്ക് അസഹിഷ്ണുത

Wednesday 2 March 2016 11:11 am IST

പാലക്കാട്: നഗരസഭാ ബഡ്ജറ്റ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ നഗരത്തിന്റെ വികസനത്തോടുള്ള അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി നോര്‍ത്ത് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷം കൊണ്ട് 500 കോടിയുടെ വികസനങ്ങള്‍ക്ക് തുടക്കം കുറിച്ച് പാലക്കാടിന്റെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഏരിയ പ്രസിഡന്റ് സുഭാഷ് അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ വിശ്വനാഥന്‍, കൗണ്‍സിലര്‍മാര്യ മണികണ്ഠന്‍, സൗമിനി, ജയന്തിരാമനാഥന്‍ശ്രീമതി, ടി.എസ്.മീനാക്ഷി, തങ്കം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.