ബിജെപി മണ്ഡലം കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ചു

Wednesday 2 March 2016 8:20 pm IST

ആലപ്പുഴ: ഭാരതീയ ജനതാ പാര്‍ട്ടി ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട് മണ്ഡലം കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റായി സജു ഇടക്കല്ലിനെയും ജനറല്‍ സെക്രട്ടറിമാരായി സജു കുരുവിള, സതീഷ് ചെറുവല്ലൂര്‍, മണ്ഡലം വൈസ് പ്രസിഡന്റായി ചെറിയനാട് രാധാകൃഷ്ണന്‍ എന്നിവരെയും ആലപ്പുഴ മണ്ഡലം പ്രസിഡന്റായി ജി. വിനോദ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായി രഞ്ജന്‍ പൊന്നാട്, സി.എസ്. രജികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റായി ജി. മോഹനന്‍ എന്നിവരെയും ഹരിപ്പാട് മണ്ഡലം പ്രസിഡന്റായി കെ.എസ്.വിനോദ്, ജനറല്‍ സെക്രട്ടറിമാരായി അഡ്വ. അജിത് ശങ്കര്‍, പ്രണവം ശ്രീകുമാര്‍ എന്നിവരെയും ജില്ലാ കമ്മറ്റിയംഗങ്ങളായി ബി. കൃഷ്ണകുമാര്‍ ചെങ്ങന്നൂര്‍, എന്‍. ചിത്രാംഗദന്‍ ഹരിപ്പാട്, ആര്‍. ഉണ്ണികൃഷ്ണന്‍ ആലപ്പുഴ എന്നിവരെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പ്രസിഡന്റ് കെ. സോമന്‍ നാമനിര്‍ദ്ദേശം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.