കലാപത്തിന് സിപിഎം ശ്രമം: ബിജെപി പ്രതിഷേധ സായാഹ്നം നടത്തി

Wednesday 2 March 2016 8:51 pm IST

പൂച്ചാക്കല്‍: പള്ളിപ്പുറത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ ഷിബുവിന്റെ സാധാരണ മരണത്തെ കൊലപാതകമായി ചിത്രീകരിച്ച് നാടെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കുവാനുള്ള അരൂര്‍ എംഎല്‍എ ആരീഫിന്റെയും, സിപിഎമ്മിന്റെയും ആസൂത്രിത നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂച്ചാക്കല്‍ തെക്കേക്കരയില്‍ പ്രതിഷേധ സായാഹ്നം തീര്‍ത്തു. നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച സഖാവിനെ രക്തസാക്ഷിയാക്കുകയും അതിലൂടെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ അറസ്റ്റ് ചെയ്ത ചേര്‍ത്തല പോലീസിനെ വെല്ലുവിളിച്ച് പോലീസ് സ്റ്റേഷന്‍ കയറി പ്രതികളെ മോചിപ്പിച്ച് നിയമ വിരുദ്ധ നടപടികളിലൂടെ ജനാധിപത്യധ്വംസനം നടത്തിയ അരൂര്‍ എംഎല്‍എ ആരീഫിനെതിരെ പോലീസ് കേസെടുക്കണമെന്നും, എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്നും പ്രതിഷേധ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ സംസാരിച്ചു. ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സംഘചാലക് എം. വിജയന്‍, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, പി.ആര്‍. സുധി, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ വിമല്‍രവീന്ദ്രന്‍, കെ.സി. വിനോദ് കുമാര്‍, സജി മണപ്പുറം, ബിഎംഎസ് മേഖലാ സെക്രട്ടറി പ്രദീപ്, വി. വിജേഷ്, എം.ആര്‍. ജയദേവന്‍, യോഗേഷ് ആന്റണി, സജീഷ് തണ്ടാപ്പള്ളി, എ.സി. അനീഷ്, എം. ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.