കട്ടപ്പന: വീട്ടുപകരണങ്ങള്‍ വില്‍ക്കുന്നതിന്റെ മറവില്‍ പണം തട്ടിപ്പ് നടത്തിയ പ്രതിയെ കട്ടപ്പന എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വയനാട് കാപ്പാട്ടുമല മുക്കത്ത് ബെന്നിയെയാണ് പിടികൂടിയത്. കട്ടപ്പന സ്വദേശി റെജി വര്‍ഗീസിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. പ്രതി കഴിഞ്ഞ ദിവസം റെജിയുടെ വീട്ടിലെത്തി ഫര്‍ണീച്ചര്‍ നല്‍കാമെന്ന് പറഞ്ഞ് പണം പറ്റിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫര്‍ണ്ണീച്ചര്‍ ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പ്രതി നിരവധി തട്ടിപ്പ് കേസുകളില്‍ മുന്‍പ് പ്രതിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബെന്നി പിടിയിലായതറിഞ്ഞ് ഇയാളുടെ തട്ടിപ്പിനിരയായ നിരവധിയാളുകള്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് എസ്.ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: