അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ അടിമാലിയ്ക്ക് സമീപം വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അടിമാലി മാമലക്കണ്ടം സ്വദേശി പന്തലാടിയില്‍ അഭിജിത്തിനാണ് (23) പരിക്കേറ്റത്. ഇയാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആണ് അപകടം. അടിമാലി ടൗണിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഭിജിത്തിന്റെ കൈകാലുകള്‍ ഒടിഞ്ഞു. തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. പല്ലുകള്‍ റോഡില്‍ അടര്‍ന്നു വീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അടിമാലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: