കോഴിക്കോട്: ഏപ്രില്‍ 6ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന്റെ ലോഗോപ്രകാശനം നടന്നു. ശ്രീകണ്ഠേശ്വരക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. സ്വാമി ആപ്തലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗാചാര്യന് പി.ഉണ്ണിരാമന്, കെ. രവിശങ്കര്‍, അഡ്വ. വി.പി. ശ്രീപത്മനാഭന് എന്നിവര്‍ സംസാരിച്ചു. പട്ടയില്‍ പ്രഭാകരന് അധ്യക്ഷത വഹിച്ചു. വിവിധ ആധ്യാത്മിക, സാംസ ്കാരിക, സാമൂദായിക സംഘടനകളുടെയും ആശ്രമങ്ങളുടെയും സംയുക്ത നേതൃത്വത്തിലാണ് മഹാഭാരതം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: