നെയ്യാറ്റിന്‍കര: ഹിന്ദുഐക്യവേദി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്നകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് വിക്രമന്‍നായര്‍, താലൂക്ക് സെക്രട്ടറി കൊല്ലയില്‍ ജി. ഗിരീഷ്, മഹിള ജില്ലാരക്ഷാധികാരി നിര്‍മ്മലകുമാരി, താലൂക്ക് പ്രസിഡന്റ് ശ്യാമള വി. നായര്‍, താലൂക്ക് സെക്രട്ടറി വിജയലക്ഷ്മി, ശ്രീകണ്ഠന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പഞ്ചായത്ത് മുരുകന് (പ്രസിഡന്റ്), മണികണ്ഠന് (ജനറല്‍ സെക്രട്ടറി), സെക്രട്ടറിമാരായി അമ്പലം ഗിരീഷ്, പ്രശാന്ത്, ട്രഷറര്‍ ശ്രീകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീകണ്ഠന്‍നായര്‍, സമിതി അംഗങ്ങളായി മാധവന്‍നായര്‍, സുന്ദരേശന്‍നായര്‍, അഭിലാഷ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: