തെരുവ്‌നായ്കള്‍ വിലസുന്നു; ഭയചകിതരായി നാട്ടുകാര്‍

Wednesday 2 March 2016 10:43 pm IST

കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെരുവ് നായകളുടെ ആക്രമണം പെരുകി. പഞ്ചായത്തില്‍നിന്ന് നടപടിയില്ലാത്തതിനാല്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കുറുപ്പന്തറ കടവിന് സമീപം 350 താറാവുകളെയും മേമ്മുറിയില്‍ 300 കോഴികളും നായകളുടെ കടിയേറ്റ് ചത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തെരുവ് നായ്കള്‍ മാാഞ്ഞൂര്‍ സൗത്ത് സ്‌കൂളിലെ കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പിറ്റേദിവസം സ്‌കൂളിന് അവധിയും നല്‍കിയിരുന്നു. ഇരവിമംഗലം പ്രദേശത്തും വളര്‍ത്തു മൃഗങ്ങളെ നായ്ക്കള്‍ കടിച്ചു. നിരന്തരമായി തെരുവ് നായ്ക്കളുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പരിഹാരം കാണാതെ മൗനം പാലിക്കുകയാണ് പഞ്ചായത്തധികൃതര്‍. ഇതിനെതിരെ സമരപരിപാടികള്‍ നടത്തുമെന്ന് ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ഗോപി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.