കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Wednesday 2 March 2016 10:47 pm IST

കൊച്ചി: പെരുമ്പാവൂര്‍, പള്ളിപ്പടി, പാത്തിപാലം ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ കഞ്ചാവുമായി എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് പള്ളിക്കവല വാരിക്കാടന്‍ വീട്ടില്‍ അഹമ്മദ് മകന്‍ അബ്ബാസിനെ (48) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശശികുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാള്‍ പള്ളിപ്പടിയില്‍ പരസ്യമായി യമഹ ബൈക്കില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു. ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ ഏജന്റുമാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തമിഴ് നാട്ടിലെ കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവാണ് വില്‍പ്പന നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. 500,1000 രൂപ നിരക്കില്‍ ചെറുപൊതികളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി എ ജബ്ബാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ഡി ജോസ്,സുനീഷ്‌കുമാര്‍,,സുരേഷ് ബാബു,പ്രദീപ് കുമാര്‍.ടി.എന്‍.ശശി എന്നിവര്‍ പങ്കെടുത്തു. പ്രതിയെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.