കൊച്ചി: അനധികൃത മദ്യവില്‍പ്പന കൂടി വരുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ,കൂത്താട്ടുകുളം ഭാഗങ്ങളില്‍ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയിലായി. കൂത്താട്ടുകുളം ടൗണില്‍ ഡ്രൈദിനത്തില് ബൈക്കില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവന്ന കൂത്താട്ടുകുളം കരയില്‍ പാത്തതറയില് വീട്ടില്‍ ചെറിയാന് മകന് സുനില്‍ ചെറിയാന് (44) എന്നയാളെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാര്‍ അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 5 ലിറ്റര്‍ മദ്യവും ബൈക്കും പിടിച്ചെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.എ. ജബ്ബാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡ.ി ജോസ്, ടി.എന്‍. ശശി, സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: