കെഎസ്‌ഐഇയില്‍ സമരം ചെയ്ത തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി

Wednesday 2 March 2016 10:50 pm IST

കളമശേരി: സേവനവേധനം കൂട്ടിയത് പ്രാബല്യത്തില്‍ കൊണ്ടുവരാത്തതിനെതിരെ മൂന്ന് ദിവസമായി സമരം ചെയ്യുന്ന ഏലൂരിലെ കെഎസ്‌ഐഇ 47 തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാതാളത്തെ കമ്പനിയുടെ ഗെയ്റ്റിനു മുന്നിലായിരുന്നു സമരം. സമരക്കാരെ മാറ്റിയതിനു ശേഷം പോലീസിന്റെ മേല്‍നോട്ടത്തില്‍ വാഹനങ്ങള്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും പുറത്ത് കടത്തിയത്. ബിഎംഎസ്, എഐറ്റിയുസി, സിഐറ്റിയു, എസ്റ്റിയു, ഐഎന്റ്റിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. മന്ത്രിയും ചെയര്‍മാനും വേധനം കൂട്ടുവാന്‍ തീരുമാനിച്ചിട്ടും ഈ തീരുമാനത്തെ ഉദേ്യാഗസ്ഥര്‍ അട്ടിമറിച്ചുവെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസിലെ കരാര്‍ തൊഴിലാളികളുടെ സേവനവേധന കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്നാണ് സമരം. 2016 ജനുവരി 21ന് ആലുവ പാലസില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും, കെഎസ്‌ഐഇ ചെയര്‍മാന്‍ മാഹിന്‍ ഹാജിയും ഉേദ്യാഗസ്ഥരും തൊഴിലാളി നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികളുടെ സേവന വേധനം കൂട്ടുവാനും നിലവിലെ കരാര്‍ കമ്പനിയായ ഗ്രേമാറ്റര്‍ ഏജന്‍സിയെ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെയും തീരുമാനം ഒന്നും നടപ്പാക്കത്തതിനാണ് തൊഴിലാളികള്‍ സമരമാരംഭിച്ചത്. ഇതിനിടയില്‍ ഉദേ്യാഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. സ്ഥാപനം തുടങ്ങിയതു മുതല്‍ യാതൊരു അനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലന്നും പ്രദേശത്തെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുവാന്‍ ചില ഉേദ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും യൂണിയന്‍ നേതാക്കളായ കെ.എസ്. ഷിബു (ബിഎംഎസ്സ്), വി.പി. മണി(എഐറ്റിയുസി), സി.വി. ചന്ദ്രന്‍ (സിഐറ്റിയു, സാജന്‍ ജോസഫ് (ഐഎന്റ്റിയുസി), പരീത് നാസര്‍ (എസ്റ്റിയു) തുടങ്ങിയവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.