ഷില്ലോങ്: ഐ ലീഗ് ഫുട്ബോള്‍ ബെംഗളൂരു എഫ്സിക്ക് ജയം. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ഷില്ലോങ് ലജോങ് എഫ്സിയെ 2-0നാണ് ബംഗളൂരു തകര്‍ത്തത്.
ബെംഗളൂരുവിന് വേണ്ടി 36-ാം മിനിറ്റില്‍ ഉദാന്ത സിങും 82-ാം മിനിറ്റില്‍ സോങ് യോങ് കിമും ഗോളുകള്‍ നേടി. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി മോഹന്ബഗാന് പിന്നില്‍ രണ്ടാമതാണ് ബെംഗളൂരു.
മുംബൈയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ എഫ്സിയും ഐസ്വാളും 2-2ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: