ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആറുമാസത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവില്‍ യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പ്രതിഭാ റാണിയാണ് കേസ് പരിഗണിച്ച് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
പതിനായിരം രൂപയുടെ ബോണ്ടും കനയ്യ കെട്ടിവെയ്ക്കണം. ജെഎന്‍യുവിലെ അധ്യാപകര്‍ ആരെങ്കിലും കനയ്യയ്ക്ക് വേണ്ടി ജാമ്യം നില്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 19 ദിവസത്തെ കസ്റ്റഡിവാസത്തിന് ശേഷമാണ് കനയ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 9ന് ജെഎന്‍യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടെ പേരിലാണ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: