കുന്നത്തൂര്‍: പടിഞ്ഞാറെ കല്ലടയില്‍ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ അനൂപ്, രാജീവ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ രാജീവിനെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതപുരം കല്ലുംമൂട്ടില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം നടന്നത്. പ്രദേശത്തെ പ്രധാന ക്രിമിനലുകളും കഞ്ചാവ്കടത്തുകാരുമായ ഗുണ്ടകള്‍ തുടക്കംമുതലെ ഉത്സവം മുടക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനെ ഭക്തജനങ്ങള്‍ എതിര്‍ത്തു. ഇതിന്റെ തുടര്‍ച്ചയായി രാത്രിയില്‍ പതിയിരുന്നാണ് ഇവര്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: