ബിജെപി അംഗത്തിന്റെ വീടിന് നേരെ ആക്രമണം

Thursday 3 March 2016 10:46 am IST

പനയം: ബിജെപി ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം. പനയം ഗ്രാമപഞ്ചായത്തിലെ ചാറുകാട് വാര്‍ഡ് മെമ്പര്‍ സുനിതയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അര്‍ദ്ധരാത്രിയില്‍ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. മാസങ്ങളായി പ്രദേശത്ത് സിപിഎം ആക്രമണം നടത്തുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ഇതേ രീതിയില്‍ അക്രമണം നടന്നിരുന്നു. ആക്രമണം നടന്ന വീട് ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു, മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ്, ബിജെപി മണ്ഡലം കമ്മിറ്റിയംഗം സജിത്ത് അമ്പഴവയല്‍, ഷിബുകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.