മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

Thursday 3 March 2016 4:16 pm IST

ഈസ്റ്റ് പള്ളൂര്‍: അവറോത്ത് ഗവണ്‍മെന്റ് മിഡില്‍ സ്‌കൂള്‍ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാലയത്തില്‍ പ്രഥമമായി രൂപീകരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് ജെസിഐ തലശ്ശേരി ഹെറിറ്റേജ് സിറ്റിയുടെ സഹകരണത്തോടെ സൗജന്യ ഹൃദ്‌രോഗ, പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. മംഗലാപുരം ഒമേഗ ഹോസ്പിറ്റലിലെ നാല് ഡോക്ടര്‍മാരും 5 ടെക്‌നീഷ്യന്‍മാരും ചേര്‍ന്ന് 200 ഓളം പേരില്‍ പരിശോധന നടത്തി. തുടര്‍ ചികിത്സ നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. ഡോ.ഭാസ്‌കരന്‍ കാരായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് കെ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഹാഷിം ആയില്യത്ത്, കെ.വി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി ലിജീഷ് കെ.നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.