പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിയുണ്ടാവില്ല - മുഷാറഫ്

Sunday 15 January 2012 4:09 pm IST

ദുബായ്: പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിയുണ്ടാകില്ലെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. സൈന്യം മാത്രമാണു ജനങ്ങള്‍ക്ക് ആശ്രയമെന്ന അവസ്ഥ വന്നാല്‍ മറ്റൊന്നും ചെയ്യാനാകില്ല. തന്റെ കാലത്ത് അതാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സൈനിക അട്ടിമറിയുണ്ടായാല്‍ സൈന്യത്തോടൊപ്പം നില്‍ക്കും. ഞാനും ഒരു സൈനികനായിരുന്ന ആളാണ്‌. അങ്ങനെയുള്ള എനിക്ക്‌ സൈന്യത്തിനെതിരെ നില്‍ക്കുന്നത്‌ ചിന്തിക്കാന്‍ പോലുമാകില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാക്കിസ്ഥാനിലേക്കു പോകും. അവിടെയെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്തേക്കാം. എന്നാല്‍ രാജ്യത്തെ നിയമങ്ങളെ മാനിക്കുന്നു. കോടതിയില്‍ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. തനിക്ക്‌ പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും അവര്‍ തന്റെ തിരിച്ചു വരവ്‌ ആഗ്രഹിക്കുന്നുവെന്നും മുഷാറഫ് കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുമായി സഖ്യത്തിന്‌ തയ്യാറാണെന്നും എന്നാല്‍ അദ്ദേഹത്തോടൊപ്പം അധികാരം പങ്കിടില്ലെന്നും മുഷാറഫ്‌ വ്യക്തമാക്കി. പാകിസ്ഥാനിലെ രണ്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളും പരാജയപ്പെട്ടതിനാലാണ്‌ മൂന്നാമതൊരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന ആശയം താന്‍ മുന്നോട്ട്‌ വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.