കണ്ണൂര്‍: കണ്ണൂര്‍ പ്രസ്സ് ക്ലബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സിനിമയിലെ സ്ത്രീ സ്വത്വ നിര്‍മിതി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ടൗണ്‍ സ്ക്വയറില്‍ നടന്ന സെമിനാറില്‍ നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി.സജീഷ് മോഡറേറ്ററായി. രജിത മധു, മനോജ് കാന, കെ.ഒ.സപ്ന എന്നിവര്‍ സംസാരിച്ചു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ അമീബയുടെ സംവിധായകന് മനോജ് കാനയ്ക്ക് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ് ഉപഹാരം നല്കി. സബിന സ്വാഗതവും ഷിജിത്ത് കാട്ടൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഋതുപര്‍ണഘോഷിന്റെ ചോക്കര്‍ ബാലി എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: