ഇരിട്ടി: മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സസൂക്ഷ്മം നിരീക്ഷിക്കുകയും ഓരോ വ്യക്തിയും എങ്ങിനെ ജീവിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ശ്രീ നാരായണഗുരു എന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പറഞ്ഞു. ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീനാരായണ ഗുരുദര്‍ശനം കുടുംബത്തില്‍ എങ്ങിനെ പകര്‍ത്താം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓം കാരത്തില്‍ മനസ്സിനെ ഉറപ്പിച്ചു എകാഗ്രത കൈവരിക്കുവാന്‍ നമുക്ക് കഴിയണം. ഓരോ വീടിനുള്ളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ മാറ്റി പോസിറ്റീവ് എനര്‍ജി നിറക്കാന്‍ ഗുരുദേവന്റെ കുണ്ഢലിനി പാട്ടും , ദൈവ ദശകവും മറ്റും പഠിക്കുന്നതിലൂടെയും അത് നിത്യം വീട്ടില്‍ ആലാപനം ചെയ്യുന്നതിലൂടെയും സാധിക്കും. സ്വാമി പറഞ്ഞു. എസ്എന്‍ഡിപി ഇരിട്ടി യൂണിയന് പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. കെ.ജി യശോധരന്, കെ.കെ.സോമന്, പി.കെ.രാമന് മാസ്റ്റര്‍, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, പി.ജി.രാമകൃഷ്ണന്, പി.ആര്.ലാലു, പി.എന്‍.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: