കാനയില്‍ നിന്നും മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നു

Thursday 3 March 2016 8:34 pm IST

ആലപ്പുഴ: കാനയില്‍ നിന്ന് മാലിന്യങ്ങള്‍ കോരി റോഡരുകില്‍ തള്ളുന്നത് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. കാനകള്‍ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ടി കോരി റോഡരികില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതാണ് പൊതുജനങ്ങളെ വലയ്ക്കുന്നത്. വേനല്‍ക്കാലമായതോടെ നഗരത്തിലെ കാനകളിലെ മാലിന്യങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തുവരുകയാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും കാനകള്‍ അടയുന്ന തരത്തില്‍ അടിഞ്ഞുകൂടിയ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കമുള്ളവ നീക്കം ചെയ്തിരുന്നു. കാനകളില്‍ നിന്നും മാറ്റുന്ന ഇവ സമീപത്തെ റോഡരികിലാണു കൂട്ടിയിരുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്യാത്തത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്കു കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന്‍ മാലിന്യ നിക്ഷേപം മൂലം സാധിക്കാത്ത അവസ്ഥയാണ്. അതുപോലെ തന്നെ മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനായി റോഡരികിലേക്കു വാഹനങ്ങളിറക്കാനും ഇതുമൂലം കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി ഇത്തരത്തില്‍ റോഡരികില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.