ഇടുക്കി: അടിമാലിയില്‍ തുണിക്കടയില്‍ മോഷണം. 35000ത്തോളം രൂപ കവര്‍ന്നു. അടിമാലി ടൗണിലെ മണലേല്‍ ടെക്സ്റ്റൈല്‍സിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറിന്റെ താഴ് പൊളിച്ച് ഉള്ളില്‍ കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. അടിമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. വെള്ളത്തൂവല്‍ മാങ്കടവ് സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ളതാണ് തുണിക്കട. മോഷണത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയതായി അടിമാലി എസ് ഐ ലാല്‍ സി ബേബി പറഞ്ഞു. കുറച്ച് ദിവസം മുന്‍പ് അടിമാലിയ്ക്ക് സമീപം ക്ഷേത്രത്തില്‍ വന്‍ മോഷണം നടന്നിരുന്നു. ഈ കേസിലും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: