കല്‍പ്പറ്റ : വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ അനാവശ്യമായി വ്യാപാരികളെ പീഡിപ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, എന്നിവിടങ്ങളിലെ വാണിജ്യനികുതി ഓഫീസസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് എട്ടിന് രാവിലെ 10 മണിക്ക് മാനന്തവാടി, ഒന്പ തിന് 10 മണിക്ക് കല്‍പ്പറ്റ, 10 ന് രാവിലെ 10മണിക്ക് ബത്തേരി എന്നിവിടങ്ങളില്‍ അതാത് താലൂക്കിലെ വ്യാപാരികള്‍ മാര്‍ച്ച് നടത്തും. നികുതി വിധേയമല്ലാത്ത വ്യാപാരികളെ നോട്ടീസ് നല്‍കിയും കട പരിശോധിച്ചും ലക്ഷകണക്കിന് രൂപ പെനാല്ട്ടിയായും പിഴയായും നിശ്ചയിച്ച് പീഡിപ്പിക്കുന്നതിന് എതിരെയാണ് വ്യാപാരികള്‍ പ്രക്ഷോപത്തിന് ഒരുങ്ങുന്നതെന്നും ജില്ലയില്‍ മാത്രം ചെറുകിട വ്യാപാരികള്‍ക്ക് കോടികണക്കിന് രൂപയുടെ ജപ്തി നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒരുമ്പിട്ടിരിക്കയാണെ ന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലയില്‍ വിപുലമായ കണ്വെന്ഷന് നടത്തും. മൂന്ന് താലൂക്ക് ആസ്ഥാനത്തും വിശദീകരണ പൊതുയോഗങ്ങളും നടത്തും. യോഗം സംസ്ഥാന സെക്രട്ടറി കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജന:സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ്, കുഞ്ഞിരായിന്‍ ഹാജി, കെ ഉസ്മാന്, ജോജിന്‍ ടി ജോയി, മാത്യു ആതിര, നൗഷാദ് കാക്കവയല്‍, കെ.ടി ഇസ്മായില്‍, ഇ.ടി ഹംസ ഹാജി, എം.വി സുരേന്ദ്രന്,ഇ ഹൈദ്രു, അബ്ദുള്ള ഹാജി, മാത്യൂ തോമസ്സ്, മുജീബ് ചുണ്ടേല്‍, ഇ വര്‍ഗ്ഗീസ്, അനില്‍കുമാര്‍, അബ്ദുല്‍ നാസര്‍, ശ്രീജ ശിവദാസ്, സിജിത്ത്, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: