വൈക്കം: മാരുതി കാറും ഹോണ്ടാ ആക്ടീവയും കൂട്ടിയിടിച്ച് വൈദ്യുതിപോസ്റ്റ് തകര്‍ന്നു. സംഭവം നടന്ന ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ തോട്ടകം പള്ളിക്ക് സമീപമുള്ള വളവിലാണ് അപകടം. ഹോണ്ടാ അക്ടീവയില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ക്ക് സാരമായ പരുക്കേറ്റു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ആക്ടീവ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് താറുമാറായ വൈദ്യുതി ബന്ധം വൈകുന്നേരത്തോടെയാണ് പുനഃസ്ഥാപിച്ചത്. അപകടത്തെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: