ബൈക്ക് മോഷ്ടാവ് പോലീസ് പിടിയില്‍

Thursday 3 March 2016 10:07 pm IST

വൈക്കം: കുംഭാഷ്ടമി ദിനത്തില്‍ കിഴക്കേനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി. ഇരുമ്പൂഴിക്കര സുഭദ്ര ഭവനത്തില്‍ ശ്രീജിത്ത് (19)ആണ് പോലീസ് വലയില്‍ കുടുങ്ങിയത്. മയക്കുമരുന്ന് ലഹരിയില്‍ കുംഭാഷ്ടമി എഴുന്നള്ളത്തിനിടയില്‍ ആനയുടെ പിന്നിലേക്ക് ബൈക്കില്‍ പാഞ്ഞെത്തിയ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷനില്‍ എത്തിയ യുവാവിനെ എസ്‌ഐ സാഹിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന വിവരം അറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.