നമ്പറില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യനിധി 'ഭാഗ്യക്കുറി'

Thursday 3 March 2016 10:10 pm IST

നമ്പരും ബാര്‍കോഡുമില്ലാതെ വിപണിയിലെത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യനിധി ഭാഗ്യക്കുറി.

പൊന്‍കുന്നം: കേരള സര്‍ക്കാരിന്റെ ഭാഗ്യനിധി ഭാഗ്യക്കുറിയില്‍ നമ്പരില്ലാത്ത ടിക്കറ്റ്. ടിക്കറ്റിന്റെ മുന്നില്‍ ലോട്ടറി വകുപ്പ് ഡയറക്ടറുടെ ഒപ്പും പിന്നില്‍ ഏജന്‍സിയുടെ ഔദ്യോഗിക മുദ്രയുമുള്ള ടിക്കറ്റിലാണ് ഈ മറിമായം.
വെള്ളിയാഴ്ച നറുക്കെടുപ്പ് നടക്കേണ്ട 65 ലക്ഷം ഒന്നാം സമ്മാനം ഉള്ള ഭാഗ്യനിധി ടിക്കറ്റിലൊന്നാണ് നമ്പരില്ലാതെ വിപണിയിലെത്തിയത്. ഒരാഴ്ച മുമ്പു വിപണിയിലെത്തിയ ടിക്കറ്റാണിത്. കാഞ്ഞിരപ്പള്ളിയിലെ റോബിന്‍ ഏജന്‍സിയില്‍ നിന്ന് ചില്ലറ വില്പനയ്ക്കായി എടുത്ത ടിക്കറ്റ് ബുക്കിലെ ഒരു ലോട്ടറിയിലാണ് നമ്പര്‍ ഇല്ലാതിരുന്നത്. ഇവര്‍ കോട്ടയം ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നെടുത്തതാണ് ഈലോട്ടറി ബുക്ക്. ഇവരില്‍ നിന്ന് വില്പനക്കായി പൊന്‍കുന്നം പനമറ്റം സ്വദേശി ബിനു വാങ്ങിയ ബുക്കിലാണ് നമ്പരില്ലാത്ത ടിക്കറ്റ് ലഭിച്ചത്. ബിഡബ്ല്യൂ 588332 എന്ന നമ്പരാണ് ഈ ലോട്ടറിയില്‍ വരേണ്ടിയിരുന്നത്. ഇതിനു മുമ്പുള്ള 588331, ഇതിനു ശേഷമുള്ള 588333 ടിക്കറ്റുകള്‍ക്കിടയിലാണ് നമ്പര്‍ ഇല്ലാത്ത ഈ ടിക്കറ്റുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.