കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. അഴീക്കല്‍ സായിമഹലില് റയീസ് (28) നെയാണ് കഴിഞ്ഞ ദിവസം ജയിലധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ജയിലിലെ റിമാന്റ് തടവുകാരനായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വൈകുന്നേരം സന്ദര്‍ശക സമയം കഴിഞ്ഞിട്ടും ജയില്‍വളപ്പില്‍ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവുമായി എത്തിയതാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: