ആറാമത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഇന്ന് സമാപിക്കും

Thursday 3 March 2016 10:44 pm IST

കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ച് കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ആറാമത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഇന്ന് സമാപിക്കും. നാലിന് വൈകീട്ട് അഞ്ചരക്ക് ടൗണ്‍ സ്വകയറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണനും മകള്‍ മധുശ്രീയും വിശിഷ്ടാതിഥികളായെത്തും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി രാജ് മോഹന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും. ടി.സുരേഷ്ബാബു മുഖ്യാതിഥിയായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിക്കും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത് സംസാരിക്കും. തുടര്‍ന്ന് വൈകുന്നേരം ആറരക്ക് ആരോണ്‍ ഹാന്‍, മരിയോ മിസിയോണ്‍ എന്നിവര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ സര്‍ക്കിള്‍ പ്രദര്‍ശിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.