ജില്ലയില്‍ ഇന്ന് സ്വകാര്യബസ് സമരം

Thursday 3 March 2016 10:48 pm IST

കൊച്ചി: സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനതലത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചേര്‍ന്ന് ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും സമരസമിതി വ്യക്തമാക്കി. അതേസമയം എല്ലാ ഡിപ്പോകളില്‍ നിന്നും പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എട്ട് മണിക്കൂര്‍ ജോലിചെയ്യുന്ന ഡ്രൈവര്‍ക്ക് 17,625 രൂപയും കണ്ടക്ടര്‍ക്ക് 17,125 രൂപയും ക്ലീനര്‍ക്ക് 16,625 രൂപയും മാസം നല്‍കണം. എട്ട് മണിക്കൂറിന് ശേഷമുള്ള മണിക്കൂറുകള്‍ക്ക് ഒന്നര മണിക്കൂറിന്റെ അധിക കൂലിയും നല്‍കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചില്ല. 15 മണിക്കൂര്‍ വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ 11 മണിക്കൂര്‍ കണക്കാക്കി ശമ്പളം നല്‍കാമെന്ന നിലപാടാണ് ബസുടമകള്‍ സ്വീകരിച്ചത്. ഇതംഗീകരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറായില്ല. വെള്ളിയാഴ്ച പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളിന് സമീപത്ത് നിന്നും പ്രതിഷേധ പ്രകടനം നടത്തും. ലാലന്‍ ടവറില്‍ സമീപിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി. കുറുപ്പംപടി :മേഖലയില്‍ കേരള കോണ്‍ഗ്രസില്‍ കൂട്ടരാജി. എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി വിന്‍സന്റ് റാഫേല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. ഇദ്ദേഹത്തോടൊപ്പം നൂറോളം പേരും പെരുമ്പാവൂരില്‍ കേരള കോണ്‍ഗ്രസ് വിട്ടു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേരാനാണ് രാജിവച്ചവരുടെ തീരുമാനം. രാജിവച്ചവര്‍ ഇന്ന് പെരുമ്പാവൂരില്‍ പ്രകടനം നടത്തും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം അഴിമതിക്ക് മാത്രമായി നിലകൊള്ളുന്ന പാര്‍ട്ടിയായി മാറിയെന്ന് വിന്‍സന്റ് റാഫേല്‍ ജന്മഭൂമിയോട് പറഞ്ഞു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫിനൊപ്പം നിന്നവരാണ് രാജിവച്ചവരില്‍ കൂടുതല്‍ പേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.