കണ്ണൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റുപാറയില് മലയോര വികസന ഏജന്‍സിയുടെ സഹായത്തോടെ സ്ഥാപിച്ച കുടിവെള്ള വിതരണ പദ്ധതി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഹാഡയുടെ കീഴില്‍ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഏറ്റുപാറയില് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ചടങ്ങില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്, ജോളി കാട്ടുവിള, ഡെയ്സി മൈലാടൂര്‍, ഡെയ്സി മഞ്ഞനാല്‍, ആഗ്നസ് കോവാട്ട്, സെലിന് താളിമറ്റത്തില്, ഡോ.കെ.വി.ഫിലോമിന, ഫിലിപ്പ് പാത്തിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: