കണ്ണൂര്‍: പെരിങ്ങത്തൂരില്‍ പുതുതായി അനുവദിച്ച വൈദ്യുതി സെക്ഷന്‍ ഓഫീസ് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.റംല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എം.കെ.പത്മനാഭന്, സ്ഥിരം സമിതി ചെയര്മാന്മാരായ കെ.ടി.കെ.റിയാസ്, ഇ.എ.നാസര്‍, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അഗസ്റ്റിന് തോമസ് സ്വാഗതം പറഞ്ഞു. അസി. എക്സി. എന്‍ജിനീയര്‍ സുജാത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരിയാട്, കിടഞ്ഞി, പടന്നക്കര, പെരിങ്ങത്തൂര്‍, കായപ്പനച്ചി, കീഴ്മാടം, കടവത്തൂര്‍, കണ്ണങ്കോട് പ്രദേശങ്ങളിലെ 12540 ഉപഭോക്താക്കളാണ് പെരിങ്ങത്തൂര്‍ സെക്ഷന്‍ പരിധിയില്‍ ഉള്ളത്. 43 കിലോമീറ്റര്‍ 11 കെവി ലൈനും 248 കിലോമീറ്റര്‍ എല്‍ടി ലൈനും ഉള്‍പ്പെടുന്ന 24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ വൈദ്യുതി വിതരണമാണ് പുതിയ സെക്ഷന്റെ കീഴില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: